കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗി മരിച്ചതിന് മര്‍ദ്ദനം;ഡോക്ടര്‍മാര്‍ പണിമുടക്കി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തീവ്രവപിചരണവിഭാഗത്തില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു.

മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് ആശുപത്രി പ്രവര്‍ത്തനം സ്തംഭിച്ചു. ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു. ഒ.പി പ്രവര്‍ത്തനവും പൂര്‍ണമായി മുടങ്ങി. ദൂരെസ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗികളടക്കം ഒട്ടേറെയാളുകള്‍ ചികിത്സ കിട്ടാതെ കുഴയുകയാമ്.

പി.ജി ഡോക്ടര്‍മാരടക്കം മിക്ക ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗത്തില്‍ ഹൗസ് സര്‍ജന്‍മാര്‍ മാത്രമാണുള്ളത്.

അര്‍ദ്ധരാത്രിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രശ്‌നമുണ്ടായത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അഴിക്കോട് സ്വദേശി മീരാസാഹിബ് മരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞത്.

മെഡിക്കല്‍ ഐസിയുവിലേക്കുള്ള ഇടനാഴിയിലെ ചില്ലുകളും രോഗിയുടെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ചികിത്സയ്ക്ക് കാലതാമസം നേരിട്ടതാണ് മരണകാരണമെന്നാരോപിച്ചായിരുന്നു അതിക്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടര്‍ ബെല്‍വാന്‍ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലാണ്.

മെഡിക്കല്‍ ഓഫിസര്‍ രഞ്ജിത്ത്, ഡോക്ടര്‍ കൃപേഷ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പണിമുടക്കിയ ഡോക്ടര്‍മാരുമായി സൂപ്രണ്ട് രാവിലെ ചര്‍ച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച മീരാസാഹിബിന്റെ മകന്‍ സുള്‍ഫിയെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

English summary
Doctors at Thiruvananthapuram Medical Colleges call for a strike after the realative of a patient who were died in ICU attacked them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X