കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ ഉന്നം പബ്ലിസിറ്റി: ചാണ്ടി

  • By Nisha Bose
Google Oneindia Malayalam News

Oommen chandy
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത് പബ്ലിസിറ്റി ലക്ഷ്യമാക്കിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ഭരണത്തിലിരുന്നപ്പോള്‍ വിഎസ് ഒന്നും ചെയ്തില്ല. ഇപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് പബ്ലിസിറ്റി നേടാന്‍ വിഎസ് ശ്രമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഹര്‍ജി നല്‍കിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടി കക്ഷികളെ സ്വാധീനിച്ചു എന്ന കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐസ്‌ക്രീം കേസില്‍ അന്വേഷണം വീണ്ടും ആരംഭിച്ചത്.

ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോയെന്നും, എന്നാല്‍ ഭരണം മാറിയപ്പോള്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അഡ്വക്കേറ്റ് അനില്‍ കുമാര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ കേസിലെ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടിലാണ്. സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചാല്‍ മാത്രമേ നിഷ്പക്ഷ അന്വേഷണം സാധ്യമാകൂ എന്നും ഹര്‍ജിയിലുണ്ട്.

English summary
Chief Minister Oommen Chandy accused that Opposition leader VS Achuthanathan is aiming publicity through ice cream parlour case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X