കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി നഷ്ടത്തിന്റെ പാതയില്‍

Google Oneindia Malayalam News

Sensex
മുംബൈ: അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന ആശങ്ക ലോകത്തെ ഒട്ടുമിക്ക വിപണികളിലും പ്രകടമായിരുന്നു. അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടാവുന്ന ഏത് സമ്മര്‍ദ്ദവും യൂറോപ്പിലെ കടക്കെണിയുടെ രൂക്ഷത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

253 പോയിന്റിലധികം താഴ്ന്ന ഡൗജോണ്‍സിന്റെ ചുവട് പിടിച്ച് കച്ചവടം തുടങ്ങിയ ഏഷ്യന്‍ വിപണികളെല്ലം താഴോട്ടിറങ്ങി. സ്‌ട്രെയ്റ്റ് ടൈംസ് 69.92 പോയിന്റും ഹാങ്‌സെങ് 596.51 പോയിന്റും നിക്കി 166.28 പോയിന്റും ഇടിഞ്ഞു. ഉച്ചയോടെ വ്യാപാരം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന സൂചനകളും ആശാവഹമല്ല.

മുംബൈ ഓഹരി സൂചിക 108.13 പോയിന്റ് താഴ്ന്ന് 16713.33ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 22.80 കുറഞ്ഞ് 5017.20ലുമാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കാപ്പിറ്റല്‍, ഹീറോ മോട്ടോര്‍സ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളാണ് തിങ്കളാഴ്ച നേട്ടമുണ്ടാക്കിയത്. വിപ്രോ ലിമിറ്റഡ്, കെയ്ന്‍ ഇന്ത്യ, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഒ.എന്‍.ജി.സി, ഭാരത് പെട്രോളിയം കമ്പനികള്‍ നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തി.

English summary
The National Stock Exchange index Nifty fell by 22.80 points, or 0.45 per cent to 5,017.20, after touching a low of 4,964.45.Snapping three sessions of upsurge, the BSE benchmark Sensex on Monday fell 108 points on profit booking by investors amid a weak global trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X