Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ദില്ലി: വിവാഹം കഴിയ്ക്കാമെന്ന വാക്ക് പാലിക്കാതെ തന്നെ ഉപേക്ഷിച്ചതിലുള്ള പകവീട്ടാന്‍ യുവതി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു.

ഇരുപത്തിയഞ്ചുകാരിയായ ആരതി ദീക്ഷിത് എന്ന യുവതിയാണ് കാമുകനായ വിനീതിന്റെ(27)മുഖത്ത് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിനീത് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഎ വിദ്യാര്‍ഥിനിയായ ആരതിയും വിനീതും തമ്മില്‍ അഞ്ചുവര്‍ഷമായി പ്രണയത്തിലാണ്.

ആരതിയെ വിവാഹം ചെയ്യാമെന്ന് വിനീത് വാക്കുനല്‍കിയിരുന്നുവത്രേ. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹം ചെയ്യാന്‍ പറ്റില്ലെന്നും ബന്ധം ഉപേക്ഷിക്കുകയാണെന്നും വിനീത് പറഞ്ഞു. ഇതാണ് ആരതിയെ കോപാകുലയാക്കിയത്.

ദില്ലിയിലെ ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്. ‌ക്രോസ് റിവര്‍മാളില്‍ ഉച്ചയ്ക്ക് സിനിമകാണാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ടിക്കറ്റ് കിട്ടാഞ്ഞതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ ഇരുവരും തീരുമാനിച്ചു.

പിന്നീട് ഇരുവരും ഒരു റസ്റ്റോറന്റിലിരുന്ന് രണ്ടുമണിക്കൂറോളം സംസാരിച്ചു. ഒടുവില്‍ ആരതിയെ വിവാഹം കഴിയ്ക്കാന്‍ പറ്റില്ലെന്നും ഈ ബന്ധത്തിന് മാതാപിതാക്കള്‍ എതിരാണെന്നും വിനീത് അറിയിച്ചു. നേരത്തേ തന്നെ ഇത്തരത്തിലൊരു സംഭവം പ്രതീക്ഷിച്ചിരുന്നെന്നപോലെ ആരതി ആസിഡ് കുപ്പി ബാഗില്‍ കരുതിയിരുന്നു.

വാക്കുതര്‍ക്കമെല്ലാം കഴിഞ്ഞ് വിനീത് പോകാനായി ബൈക്ക്് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ആരതി അയാളെ തിരിച്ചുവിളിച്ചു. ഉടനെ ഇവര്‍ ബാഗില്‍ നിന്നും ആസിഡ് കുപ്പിയെടുത്ത് വിനീതിന്റെ മുഖത്തേയ്ക്ക് ഒഴിയ്ക്കുകയായിരുന്നു.

വിനീതിന്റെ കരച്ചില്‍കേട്ട് ഓടിക്കൂടിയ ആളുകളാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വിനീതിന് ഇതുവരെ ബോധം വീണി്ട്ടില്ലെന്നും അതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ആരതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇരുവരും അഞ്ചുവര്‍ഷമായി പ്രണയത്തിലാണെന്നും തിലക് നഗറിലെ കോളെജ് ഓഫ് ആര്‍ട്‌സില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+