കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സില്‍ പരാജയം; ഭര്‍ത്താവിന് കോടതി പിഴയിട്ടു

  • By Lakshmi
Google Oneindia Malayalam News

Worst Relation
പാരീസ്: ലൈംഗികജീവിതമെന്നത് വിവാഹജീവിതത്തിന്റെ ആധാരശിലയായിട്ടാണ് കരുതിപ്പോരുന്നത്. ലൈംഗിക ജീവിത്തത്തിലുള്ള പ്രശ്‌നങ്ങളുടെ പേരില്‍ തകരുന്ന വിവാഹബന്ധങ്ങള്‍ ഏറെയാണ്. പക്ഷേ നമ്മുടെ നാട്ടില്‍ പൊതുവേ കിടപ്പറജീവിതം ശരിയല്ലാത്തതിനാല്‍ പങ്കാളിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരും കോടതിയില്‍ പോകാറില്ല.

പക്ഷേ ഫ്രാന്‍സില്‍ ഒരു ഭര്‍ത്താവിന് ഇതിന്റെ പേരില്‍ പിഴശിക്ഷ ലഭിച്ചിരിക്കുകയാണ്. ഭാര്യയുടെ ലൈംഗികാവശ്യങ്ങള്‍ തൃപ്തികരമായ രീതിയില്‍ നിറവേറ്റുന്നില്ലെന്നതിന്റെ പേരില്‍ ഒരു അമ്പത്തിയൊന്നുകാരന് 8500 പൗണ്ടാണ്(624,818.27 രൂപ) കോടതി പിഴയായി വിധിച്ചിരിക്കുന്നത്.

ഫ്രഞ്ച് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 215 പ്രകാരമാണ് ശിക്ഷാവിധി. തനിക്കു മതിയായ ലൈംഗികജീവിതം നല്‍കാന്‍ ഭര്‍ത്താവിന് കഴിയുന്നില്ലെന്നുകാണിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഇയാളുടെ ഭാര്യ പരാതി നല്‍കിയിരുന്നു.

പിന്നീട് വിവാഹമോചനം അനുവദിച്ച കോടതി ഇതിന് പൂര്‍ണ ഉത്തരവാദി ഭര്‍ത്താവാണെന്ന് ആണെന്ന് പറയുകയും ചെയ്തു. എന്നാല്‍ 21 വര്‍ഷക്കാലത്തെ വിവാഹജീവിതത്തില്‍ തനിക്ക് നഷ്ടപ്പെട്ട ലൈംഗികജീവിതത്തിന് നഷ്ടപരിഹാരമായി 10,000 പൗണ്ട് ആവശ്യപ്പെട്ട് 47 കാരിയായ ഭാര്യ വീണ്ടും കോടതിയെ സമീപുിച്ചു.

തുടര്‍ന്നാണ് ജീന്‍ ലൂയിസ് എന്നയാള്‍ക്കെതിരെ കൗതുകകരമായ വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വിവാഹജീവിതത്തില്‍ ലൈംഗികബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞാണ് ജഡ്ജി വിധിപ്രസ്താവിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളാണ് അധികമായ ലൈംഗിക കാര്യങ്ങളില്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് ജീന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ സെക്‌സിന് വലിയ സ്ഥാനമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ വിവാഹത്തിന് മുമ്പേ ഇതെല്ലാം വ്യക്തമാക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

English summary
In a unique ruling, a French court has reportedly ordered a 51-year-old man to pay his ex-wife nearly 8,500 pounds in damages for failing to have enough sex with her during their 21-year marriage,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X