ദില്ലി: ദില്ലി ഹൈക്കോടതി കവാടത്തില്‍ ബുധനാഴ്ച നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 30കാരനാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്.
രാവിലെ 10.17ന് ദില്ലി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ബ്രീഫ് കേസില്‍ വച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. അമോണിയം നൈെ്രെടറ്റാണ് സ്‌ഫോടകവസ്തുവായി ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
പരിക്കേറ്റവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് അശുപത്രിയിലും റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
One more person succumbed to injuries today taking the death toll to 12 in the deadly Delhi high court suitcase bomb blast, in which over 75 people were injured. Police had got vital clues about the person who had sent an email claiming responsibility for the Delhi High Court blast after raids on a cyber cafe in Kishtwar in the state, officials said Thursday.