സ്‌ഫോടനം: കശ്മീരില്‍ കഫേ ഉടമ പിടിയില്‍

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഭീകര സംഘടനയായ ഹുജിയുടെ പേരില്‍ ഇമെയില്‍ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ജമ്മുകശ്മീരിലെ കിഷ്ത്വര്‍ പട്ടണത്തിലെ ഗ്‌ളോബല്‍ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് ഇമെയില്‍ അയച്ചത്.
കഫേ ഉടമ ക്വാജ മെഹമൂദ് അസീസ്, അയാളുടെ സഹോദരന്‍ ഖാലിദ് അസീസ്, കഫേയിലെ ജീവനക്കാരനായ അശ്വിനി കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.
ഹര്‍ക്കത്തുള്‍ ജിഹാദി എന്ന ജിമെയില്‍ അക്കൗണ്ടില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹുജി മെയില്‍ അയച്ചിരിക്കുന്നത്. രണ്ടു ടിവി ചാനലകളിലേയ്ക്കാണ് ഇമെയില്‍ വന്നത്.
പാര്‍ലമെന്റാക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇമെയില്‍ അയച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഇന്ത്യയിലെ ഹൈക്കോടതികളും സുപ്രീംകോടതിയും ആക്രമിക്കുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ട്.
ദില്ലി ഹൈക്കോടതി സ്‌ഫോടനം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി 20 അംഗങ്ങളുള്ള പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. എന്‍.ഐ.എ സംഘം വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications