കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദന റെഡ്ഡി ജയിലിലെത്തിയത് 30,000 രൂപയുമായി

  • By Nisha Bose
Google Oneindia Malayalam News

Janardhana Reddy
ഹൈദരബാദ്: ഖനി അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജനാര്‍ദന റെഡ്ഡി ജയിലിലും സമ്പന്നന്‍. 30000 രൂപയാണ് അറസ്റ്റിലായപ്പോള്‍ റെഡ്ഡി കൂടെ കൊണ്ടുവന്നത്.

ജയിലടയ്ക്കുന്നതിന് മുന്‍പ് റെഡ്ഡി ഇക്കാര്യം വെളിപ്പെടുത്തി. പണം ഇപ്പോള്‍ തടവുകാരുടെ അക്കൗണ്ടായ പിപിഎയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അതേസമയം ഖനി വിവാദത്തെ തുടര്‍ന്ന് അഴിയ്ക്കുള്ളിലായ ഒഎംസി കമ്പനിയുടെ മാനേജിംങ് ഡയറക്ടര്‍ ബിവി ശ്രീനിവാസ റെഡ്ഡി 20,000 രൂപയാണ് തന്റെ പിപിഎ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഇതുപയോഗിച്ച് ഇവര്‍ക്ക് ജയിലിലെ കാന്റീനില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം. ഇരുവരും ടൂത്ത് പേസ്റ്റും ബ്രഷും ബിസ്‌ക്കറ്റുമെല്ലാം വാങ്ങാനായി ഈ പണമാണ് ഉപയോഗിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും താമസത്തിന് കുഴപ്പമില്ലെങ്കിലും മറ്റ് തടവുകാര്‍ക്കൊപ്പം മരച്ചുവട്ടില്‍ നിന്ന് കുളിയ്ക്കുന്നത് ഇരുവര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ടത്രേ.

English summary
Mr Richie Rich is the richest even in jail. Undertrial prisoner No. 996 Gali Janardhana Reddy has carried Rs 30,000 into the Central Prison, Chanchalguda. That makes the Karnataka politician, now cooling his heels in the prison, perhaps the richest inmate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X