കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനാഥപുരം വെടിവയ്പ്പ്: മരണം ഏഴായി

  • By Nisha Bose
Google Oneindia Malayalam News

Tamil Nadu
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പരുക്കേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചതോടെയാണു മരണ സംഖ്യ ഏഴായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു കൈമാറും.

ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖറിന്റെ അന്‍പത്തിനാലാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ നിരോധനാജ്ഞ ലംഘിച്ചു പരമക്കുടിയിലേക്കു പോയ ജോണ്‍ പാണ്ഡ്യനെ ഉച്ചയ്ക്കു പൊലീസ് തടഞ്ഞതാണ് പ്രശ്‌നത്തിന് വഴിമരുന്നിട്ടത്.

പാണ്ഡ്യനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു പരമക്കുടിയില്‍ അനുയായികള്‍ പ്രകടനം നടത്തി. ഇത് അക്രമാസക്തമായതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയിട്ടും പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്നാണു പൊലീസ് വെടിവച്ചത്. ഏറ്റുമുട്ടലില്‍ ഒട്ടേറെ തമിഴക മക്കള്‍ മുന്നണി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്കുണ്ട്.

English summary
The toll in police firing on a Dalit mob in Tamil Nadu's Ramanathapuram district rose to six with one more person succumbing to his injuries early Monday, police said, adding that tension continued in the area. The mob, indulging in arson and stone pelting on Sunday, was protesting the detention of TMMK founder John Pandian at Paramakudi, about 450 km from Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X