കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ട്ടിന്റെ ഓഫീസ് റെയ്ഡ്: രേഖകള്‍ കണ്ടെടുത്തു

  • By Nisha Bose
Google Oneindia Malayalam News

 Santiago Martin
കൊച്ചി: ലോട്ടറികേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ 24 ഓഫീസുകളില്‍ നിന്നുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തു. രേഖകള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അടുത്ത ദിവസങ്ങളിലായി ഹാജരാക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. 24 ഓഫീസുകളില്‍ നിന്ന് ഏതാണ്ട് നൂറോളം ഫയലുകളാണ് പിടിച്ചെടുത്തത്. അതേസമയം ചെന്നൈയിലുള്ള ഓഫീസില്‍ നിന്ന് യാതൊരു രേഖയും കണ്ടെത്താനായില്ല.

വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ഏതാണ്ട് 3000 കോടി രൂപ മാര്‍ട്ടിന്‍ നേടിയെന്ന് ആദ്യം കേസന്വേഷിച്ച പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മാര്‍ട്ടിനും മാനേജര്‍ ജോണ്‍ കെന്നഡിയ്ക്കും സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന നികുതി വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരേയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടി വരുമെന്ന് സിബിഐ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ മാര്‍ട്ടിന് ഇത്ര വലിയ ഒരു തട്ടിപ്പ് നടത്താനാകില്ലെന്നാണ് ഇവരുടെ നിഗമനം.

English summary
The CBI seized around 100 documents on the raid conducted in 24 offices of the lottery don Santiago Martin, in connection with the investigation into the illegal sale of the lottery tickets and the outbreak of fire in the godown. There was also a raid on the office of the music channel SS Music owned by Martin in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X