കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാതര്‍ക്കം:വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇരുപക്ഷവും

  • By Nisha Bose
Google Oneindia Malayalam News

കോലഞ്ചേരി: മലങ്കരസഭാ തര്‍ക്കം പരിഹരിയ്ക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രശ്്‌നം പരിഹരിയ്ക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിയെ തുടര്‍ന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ആവശ്യവുമായി ശനിയാഴ്ച യാക്കോബായ വിഭാഗം പ്രതിഷേധ സമരം ആരംഭിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനെ തുടര്‍ന്ന് കോലഞ്ചേരി പള്ളി താത്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതോടെ യാക്കോബായ വിഭാഗം പിരിഞ്ഞു പോയി.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഇവര്‍ പള്ളിയ്ക്കു സമീപം തടിച്ചു കൂടുകയായിരുന്നു. അതേസമയം പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പോലീസ് തടഞ്ഞു. ഇവര്‍ യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ആരാധന നടത്തുന്നത് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്ന് പോലീസ് അറിയിച്ചെങ്കിലും ഉത്തരവ് കാണിയ്ക്കണമെന്ന് പറഞ്ഞ് ഇവര്‍ പോലീസിന് നേരെ തട്ടിക്കയറി. ഇരു വിഭാഗവും പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നാലു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

English summary
District Collector to conducted discussion with orthadox and yakobaya believers. Collector said he will seek the advice of Advocate General on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X