കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സ്‌ഫോടനത്തിന് പിന്നില്‍ മലയാളിയും?

  • By Ajith Babu
Google Oneindia Malayalam News

Delhi Blast
ശ്രീനഗര്‍: 14 പേരുടെ മരണത്തിനിടയാക്കിയ ദില്ലി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹര്‍ക്കത്തുള്‍ ജിഹാദി അല്‍ ഇസ്ലാമി (ഹുജി) നേതാവ് ഹാഫീസ് അമീര്‍ എന്നയാളെയാണ് വ്യാഴാഴ്ച രാവിലെ പിടികൂടിയത്.

ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനിടെ സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റിലാകാനുള്ളവരില്‍ ഒരാള്‍ ദക്ഷിണേന്ത്യക്കാരനാണെന്ന് രാവിലെ എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇയാള്‍ മലയാളിയാണെന്നാണ് അവസാനം ലഭിയ്ക്കുന്ന സൂചനകള്‍. യുവാക്കളടങ്ങിയ ഏഴംഗ സംഘമാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലാണ് സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നതെന്നും വ്യക്തമായിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഹുജിയുടെ പേരിലുള്ള ഇ മെയില്‍ സന്ദേശം അയച്ച രണ്ട് കൗമാരക്കാരെ ഇന്നലെ ജമ്മുവില്‍ നിന്ന് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇയാളാണ് സന്ദേശമടങ്ങിയ പെന്‍െ്രെഡവ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് എന്‍ഐഎ അറിയിച്ചു. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ചോ സന്ദേശത്തെക്കുറിച്ചോ കുട്ടികള്‍ അറിവില്ലായിരുന്നുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാലായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൃദുള്‍ ബക്ഷി (34) ആണ് പുലര്‍ച്ചെ മരിച്ചത്.

സ്‌ഫോടനത്തില്‍ തലയ്ക്കും നെഞ്ചിലും കൈകാലുകളിലും ബക്ഷിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതായ ആശുപത്രി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ഒക്ല സ്വദേശിയായ ഇയാള്‍ മാര്‍ക്കറ്റിങ് മേഖലയിലാണ്് ജോലി ചെയ്തിരുന്നത്.

English summary
National Investigation Agency detectives have arrested two Jammu and Kashmir residents who they believe participated in last week’s bomb attack at the Delhi High Court, in which 13 people were killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X