കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്ക് വര്‍ധന വിപണിക്ക് തിരിച്ചടിയായി

Google Oneindia Malayalam News

മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള ബാഹ്യ 'ഇടപെടലുകള്‍' വിട്ടുനിന്നപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി കരുത്തുകാട്ടി. റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മാര്‍ക്കറ്റ് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്യുമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലും ഓയില്‍, ഗ്യാസ്, ഓട്ടോ, മെറ്റല്‍ മേഖലകളിലും വെള്ളിയാഴ്ച വന്‍തോതില്‍ വാങ്ങലുകള്‍ നടന്നു. സെന്‍സെക്‌സ് 57.29 പോയിന്റുയര്‍ന്ന് 16933.83ലും നിഫ്റ്റി 8.55 ഉയര്‍ന്ന് 5084.25ലുമാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ വിപണി നേട്ടത്തോടെ മുന്നേറുന്നതാണ് ഇന്ത്യക്ക് അനുഗ്രഹമായത്.

പക്ഷേ, റിലയന്‍സ്, വിപ്രോ, ടിസിഎസ്, ഭെല്‍ ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദം ശുഭസൂചനയല്ല നല്‍കുന്നത്. 17112.04 വരെ ഉയര്‍ന്ന മുംബൈ സൂചികയും 5150 ഓളം ഉയര്‍ന്ന ദേശീയ സൂചികയും താഴേക്കിറങ്ങുന്നതിന് റിസര്‍വ് ബാങ്കിന്റെ പുതിയ ഇടക്കാല സാമ്പത്തിക നയവും കാരണമായി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയത് പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന ആശങ്കയാണ് കാരണം.

ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ അംബുജാ സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, വിപ്രോ ലിമിറ്റഡ് കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ളത്.

ടാറ്റാ മോട്ടോര്‍സ് ഏഴുശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ദിവസമായിരുന്നു വെള്ളിയാഴ്ച. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മുതലാക്കി ഒഎന്‍ജിസി അഞ്ചുശതമാനത്തോളം നേട്ടമുണ്ടാക്കി. എന്‍ടിപിസി, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

English summary
RBI's rate hike, the markets have bounced back.Sensex ignores RBI move to close 57 pts up, RIL lose 1%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X