Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാറിന്റെ മരണം കൈപ്പിഴയല്ലെന്ന് ത്രിവിക്രമന്‍

Vayalar Rama Varma
കൊല്ലം: ഗ്രൂപ്പുമാറി രക്തം കുത്തിവെച്ചതാണ് വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ സത്യമല്ലെന്ന് വയലാറിന്റെ ആത്മസുഹൃത്തും രാമവര്‍മ്മ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ സിവി ത്രിവിക്രമന്‍.

മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് ത്രിവിക്രമന്‍ ഏഴാച്ചേരിയുടെ വാദത്തെ എതിര്‍ത്തിപിരിക്കുന്നത്. വയലാറിന്റെ മരണത്തിന് സാക്ഷിയായിരുന്നു ത്രിവിക്രമന്‍.

അച്യുതമേനോനും ം ടി.വി തോമസും മലയാറ്റൂര്‍ രാമകൃഷ്ണനും ഒക്കെ സാക്ഷികളായിരിക്കുമ്പോള്‍ വയലാറിന് ഗ്രൂപ്പുമാറി രക്തം നല്‍കിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണെന്ന് ത്രിവിക്രമന്‍ ചോദിച്ചു.

വയലാര്‍ മരിച്ച് 36 വര്‍ഷത്തിനുശേഷം ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. തിരുവനന്തപുരം മെഡി. കോളേജില്‍ വയലാര്‍ മരിക്കുമ്പോള്‍ പുറത്ത് വരാന്തയില്‍ അന്നത്തെ വ്യവസായ മന്ത്രി ടി.വി തോമസും റവന്യൂ ബോര്‍ഡ് അംഗം കൂടിയായ മലയാറ്റൂര്‍ രാമകൃഷ്ണനും ഞാനും ഒക്കെ ഉണ്ടായിരുന്നു. വയലാറിന്റെ നില അതീവ ഗരുതരമാ ണെന്ന് അറിഞ്ഞാണ് എല്ലാവരും എത്തിയത്.

പുലര്‍ച്ചെ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് പുറത്തുവന്ന ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍ വയലാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. ഒരു കുപ്പി രക്തംകൂടി നല്‍കി പരീക്ഷിച്ചു നോക്കാമെന്ന് പറഞ്ഞു. അവസാനത്തെ കുപ്പി രക്തം നല്‍കുമ്പോള്‍ വിറയല്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു-ത്രിവിക്രമന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+