കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കുന്നു?

  • By Lakshmi
Google Oneindia Malayalam News

Suicide Attempt
ദില്ലി: ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നവരാരും ആ ശ്രമം പാഴായിപ്പോയാലുള്ള അവസ്ഥയെക്കുറിച്ച് അധികം ഓര്‍ക്കാറുണ്ടാവില്ല. ഡോക്ടര്‍മാരുടെ കനിവുകൊണ്ട് രക്ഷപ്പെട്ടുകഴിഞ്ഞാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് നിയമപരമായ സമാധാനം പറയണമെന്ന് അവര്‍ തിരിച്ചറിയുക പലപ്പോഴും ജീവനൊടുക്കാനുള്ള ശ്രമം പാളിക്കഴിയുമ്പോള്‍ മാത്രമായിരിക്കും.

എന്നാല്‍ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടുള്ള പൊലീസ് കേസുകളും നൂലാമാലകളും അവസാനിപ്പിക്കാന്‍ തക്ക ഒരു നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു കൊല്ലത്തിനുള്ളില്‍ ഈ നിയമത്തില്‍ ഭേതഗതി വന്നേയ്ക്കുമെന്നാണ് സൂചന.

ആത്മഹത്യാശ്രമം കുറ്റകരമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309ആം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ കോടതി പ്രതികരണം ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

English summary
The government intends to amend the law to decriminalize attempt to commit suicide, and may effect the much needed reform in a year or so,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X