കാമുകനെ കുടുക്കാന്‍ വ്യാജ കോള്‍; കാമുകി കുടുങ്ങി

ആഗസ്ത് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് അണ്ണാ ഹസാരെയെ വധിയ്ക്കാന്‍ ഒരാള്‍ പദ്ധതിയിടുന്നുവെന്ന് സൂചിപ്പിയ്ക്കുന്ന ഫോണ്‍ സന്ദേശം വന്നു. പൂനെ സ്വദേശിയായ ഒരാളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് വന്ന കോളില്‍ ഹസാരെയെ കൊല്ലാന്‍ പദ്ധതിയിടുന്നത് പൂനെ സ്വദേശിയായ യുവാവാണെന്ന് പറയുകയും അയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട് പോലീസ് കോള്‍ വന്ന നമ്പറിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് രശ്മിയാണ് ഫോണ്‍ ചെയ്തതെന്ന് മനസ്സിലായത്.
മുന്‍പ് ഈ യുവാവുമായി രശ്മി പ്രണയത്തിലായിരുന്നു. എന്നാല്‍ രശ്മിയുടെ വീട്ടുകാര്‍ ഈ വിവാഹത്തെ എതിര്‍ത്തു. കുറച്ചുകാലം ഇരുവരും തമ്മില്‍ ബന്ധമൊന്നുമില്ലായിരുന്നു. പിന്നീട് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഇതറിയാതെ രശ്മി വീടുവിട്ട് യുവാവിനെ അന്വേഷിച്ച് പൂനെയിലെത്തി.
തന്നെ വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ട രശ്മിയോട് യുവാവ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന് അറിയിച്ചു. മുന്‍ കാമുകനോട് പ്രതികാരം തീര്‍ക്കാനായാണ് രശ്മി ഇത്തരമൊരു വ്യാജ സന്ദേശം അയച്ചതെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.












Click it and Unblock the Notifications