കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടമാനഭംഗത്തിനിരയായ യുവതിയെ എസ്‌ഐ പീഡിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

ലഖ്‌നൊ: കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസും ലൈംഗികമായി പീഡിപ്പിച്ചു. രണ്ടുപേര്‍ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയ കാര്യം പരാതിപ്പെടാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ സബ് ഇന്‍സ്‌പെക്ടറാണ് പീഡിപ്പിച്ചത്.

ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപാതാക്കള്‍ മുഖ്യമന്ത്രി മായാവതിയ്ക്കും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഉത്തര്‍പ്രദേശിലെ അത്ഗര്‍ ഗ്രാമത്തിലെ കര്‍ഷകന്റെ മകളാണ് പെണ്‍കുട്ടി. ജൂണ്‍ 19നാണ് രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പന്ത്രണ്ട് തവണ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയും പിതാവും മഹോബയിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തി. എന്നാല്‍ പരാതി എഴുതി വാങ്ങിയതിന് ശേഷം സീനിയര്‍ സബ്ഇന്‍സ്‌പെക്ടര്‍ ദീപക് പാണ്ടെ പിതാവിനോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരിച്ചയയ്ക്കാം എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതനുസരിച്ച് പിതാവ് മടങ്ങിപ്പോയി. അടുത്ത ദിവസം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പൊലീസ് തന്നെ പീഡിപ്പിച്ചകാര്യം വീട്ടുകാരെ അറിയിച്ചു.

വീട്ടുകാര്‍ വീണ്ടും പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്നാണ് അവര്‍ വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വരെ പെണ്‍കുട്ടിയെ വനിതാ പൊലീസ് സ്‌റ്റേഷനിലാണത്രേ താമസിപ്പിച്ചിരുന്നത്. ഇവിടെവച്ചാണ് കുട്ടിയെ കാണാതായത്.

English summary
A gang rape victim, who accused a senior sub-inspector of raping her when she went to lodge her complaint, disappeared from the Mahila Thana (women's police station) on Friday. She was supposed to record her statement before a magistrate on Saturday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X