Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ കേസ്; നിയമസഭ സ്തംഭിച്ചു

Assembly
തിരുവനന്തപുരം: പാമോയികേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് വിജിലന്‍സ് ജഡ്ജി പികെ ഹനീഫ പിന്മാറിയ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമയേത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്‌ളക്കാര്‍ഡുകളുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പി.സി.ജോര്‍ജ്ജ് രാഷ്ട്രപതിക്ക് നല്‍കിയ പരാതി ഉപയോഗിച്ച് കോടതിയെ എതിര്‍ക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

പ്രതിപക്ഷത്തോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്നു. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷം തടസ്സമില്ലാതെ സഭ മുന്നോട്ടുകൊണ്ടുപോകാനാണ് സ്പീക്കറുടെ ശ്രമം.

നേരത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ജുഡീഷ്യറിയെ കുറിച്ച് നല്ല കാര്യം പറയുകയും മറുവശത്ത് കോടതി വിധികളെ എതിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ സ്വകരിക്കുന്നതെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോര്‍ജിന്റെ കത്തിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം വിശദീകരിച്ചുകൊണ്ട് രാഷ്ട്രപതിയ്ക്കും മറ്റും കത്തെഴുതാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

എന്നാല്‍ നീതിന്യായ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൗരനെന്ന നിലയ്ക്കുള്ള അവകാശമാണ് പി.സി.ജോര്‍ജ്ജ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+