ഐസ്‌ക്രീം അനുകൂലവിധിയ്ക്ക് കോടികള്‍ നല്‍കി: റൗഫ്

കോഴിക്കോട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ റൗഫ് നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്. എംഎം ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്നു ദിവസമായി റൗഫ് നല്‍കിയ മൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
ജസ്റ്റിസ് കെ. തങ്കപ്പനുവേണ്ടി അന്നത്തെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ അനില്‍ തോമസാണ് വിധിന്യായം എഴുതി നല്‍കിയതെന്നാണു റൗഫിന്റെ മൊഴി. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന്‍ ഇതില്‍ ഇടനിലക്കാരനായിരുന്നുവെന്നും കണ്ണൂരിലെ ഒരു ജില്ലാ ജഡ്ജി വഴിയാണു വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ടതെന്നും റൗഫിന്റെ മൊഴിയില്‍ പറയുന്നു.
മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന് 32.5 ലക്ഷം രൂപ നല്‍കി. കേസുമായി ബന്ധപ്പെട്ട് മുപ്പതോളം തവണ കുഞ്ഞാലിക്കുട്ടിയും ഞാനും എം.കെ. ദാമോദരനെ കണ്ടിരുന്നു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുധീറിനെ മാറ്റാന്‍ കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നു.
ഹൈക്കോടതിയില്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ പരിഗണനയ്‌ക്കെത്തിയ രണ്ടു കേസുകളില്‍ അനുകൂല വിധിക്കായി അദ്ദേഹത്തിന്റെ മരുമകന് 5 ലക്ഷം രൂപ നല്‍കി. ഒരു കോടി രൂപവരെ നല്‍കാന്‍ തയാറായിരുന്നും. സണ്ണി അഞ്ചു ലക്ഷമേ ചോദിച്ചുള്ളൂ. മുന്‍ എഡിജിപി കെ.സി. പീറ്ററാണു സണ്ണിയെ പരിചയപ്പെടുത്തിയത്- ഇങ്ങനെയാണ് റൗഫിന്റെ മൊഴി.












Click it and Unblock the Notifications