കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ വീരപ്പന്റെ മകളും ഭര്‍ത്താവും ഒന്നിച്ചു

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഭര്‍ത്താവ് മരിയ ദീപക് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.

ക്രിസ്ത്യന്‍ യുവാവായ ദീപകും വിദ്യയുംമാര്‍ച്ച് 30നാണ് വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ ചെന്നൈയില്‍ ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യയുടെ അമ്മയായ മുത്തുലക്ഷ്മി ഇവരെ സ്വന്തം നാടായ സേലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

വീരപ്പന് വേണ്ടിയുള്ള പൂജകള്‍ ചെയ്യാനെന്ന പേരിലാണ് മത്തുലക്ഷ്മി മകളെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് വിദ്യയെക്കുറിച്ച് ഒരു വിവരവുമില്ലെന്നും മുത്തുലക്ഷ്മി അവരെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും കാണിച്ചാണ് ദീപക് കോടതിയെ സമീപിച്ചത്.

ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്കു വന്നപ്പോള്‍ ജസ്റ്റിസ് സി.നാഗപ്പന്‍, ജസ്റ്റിസ് സത്യനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിദ്യാറാണിയെ കോടതിയില്‍ ഹാജരാക്കാന്‍ മേട്ടൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് ബുധനാഴ്ച വിദ്യാറാണിയെ കോടതിയില്‍ ഹാജരാക്കി.

മരിയ ദീപക്കിനോടൊപ്പം പോകാനാണ് താത്പര്യമെന്ന് വിദ്യ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വിദ്യയെ ദീപക്കിനോടൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

English summary
The Veerappans are back in news. On Wednesday, a division bench of the Madras High Court reunited slain forest brigand Veerappan’s daughter and her husband after the latter moved the court alleging her mother, Veerappan’s wife Muthulakshmi, was preventing the couple from being together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X