റഷ്യയില്‍ കാര്‍ബോംബ് സ്‌ഫോടനം, എട്ടുമരണം
മോസ്‌കോ: റഷ്യയില്‍ ശക്തമായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 വയസ്സുള്ള പെണ്‍കുട്ടിയടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വൊളാട്ടയില്‍ ദെഗാസ്റ്റന്‍ പ്രവിശ്യയിലെ ലെവിഷിന്‍സ്‌കി ജില്ലയിലാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.
വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലമാണിത്. മുസ്‌ലിം തീവ്രവാദസംഘടനകള്‍ ഈ മേഖലകളില്‍ ഏറെ സജീവമാണ്.
സ്‌ഫോടനത്തിനു പിറകെ ക്ഷുഭിതരായി ജനങ്ങള്‍ തെരുവിലിറങ്ങിയത് പോലിസിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അന്വേഷണസംഘം വ്യാപകമായ തിരച്ചില്‍ തുടരുന്നതിനിടെ രണ്ടു ബോംബുകള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications