ബിപി കൂടി; പിള്ള തീവ്രപരിചരണവിഭാഗത്തില്‍

തടവിന് ശിക്ഷിക്കപ്പെട്ട പിള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ഇപ്പോള്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് കഴിയുന്നത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലായതിനെ തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊട്ടാരക്കരിയലെ വാളകത്ത് പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടറോട് പിള്ള സംസാരിച്ചത് വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച കാലത്ത് പിള്ളയുടെ രക്തസമ്മര്‍ദ്ദം കൂടുകയും അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തത്.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പിള്ള ചാനല്‍ റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചത് ചട്ടലംഘനമാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസും, യുഡിഎഫും പിള്ളയെ പിന്തുണയ്ക്കില്ലെന്നകാര്യം വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications