കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്; സഹോദരിമാര്‍ക്ക് തടവ്

  • By Ajith Babu
Google Oneindia Malayalam News

court
കൊച്ചി: 2005 ലെ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സഹോദരിമാരായ പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ വീതം പിഴയും. ഒന്നാംപ്രതി ബിന്ദു വിജയന്‍, രണ്ടാംപ്രതി സിന്ധു സുരേഷ് എന്നിവര്‍ക്കാണ് സി.ബി.ഐ കോടതി ശിക്ഷവിധിച്ചത്. രണ്ട് കേസുകളിലായാണ് മൂന്ന് വര്‍ഷം വീതം ശിക്ഷ വിധിച്ചത്. കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചിരുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു.

ക്രിമിനല്‍ ഗൂഡാലോചന, മോഷണം, മോഷണമുതല്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി വിധി പറഞ്ഞ സി.ബിഐ കോടതി ജഡ്ജി എസ്. വിജയകുമാര്‍ വ്യക്തമാക്കി. പ്രതികള്‍ വീട്ടമ്മമാരായതിനാലും കുട്ടികളുടെ ഭാവി ഓര്‍ത്തുള്ള വ്യഗ്രത മൂലം ചെയ്ത കുറ്റമായതിനാലുമാണ് കുറഞ്ഞശിക്ഷ നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ റിമാന്‍ഡ് കാലയളവില്‍ ഇവരനുഭവിച്ച തടവ് ഈ ശിക്ഷയില്‍ ഇളവ് ചെയ്യാനും കോടതി നിര്‍ദേശിച്ചു

2005-ലെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെയും പ്രധാനപരീക്ഷയുടെയും ചോദ്യ പേപ്പര്‍ തിരുവനന്തപുരത്ത് താമിസിക്കുന്ന ബിന്ദു വിജയന്റെ മകനു വേണ്ടി സിന്ധു സുരേന്ദ്രന്‍ ചെന്നൈയിലെ പ്രസില്‍ നിന്നും ചോര്‍ത്തി കൊറിയര്‍ വഴി അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് കേസ്.

സമൂഹത്തില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ച പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. അഞ്ചരലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതുന്നതിനിടെ കുറുക്കുവഴിയിലൂടെ സ്വന്തം മകനെ ജയിപ്പിയ്ക്കാന്‍ ശ്രമിച്ചത്. ഗൗരവമേറിയ കുറ്റമാണെന്നും സി.ബി.ഐ വാദിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നതുവഴി ഒരു കോടി മുപ്പത്തിരണ്ടു ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം, മൂന്നു വര്‍ഷം തടവായതിനാല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് സാധ്യതയുണ്ട്ഇതിനുള്ള അപേക്ഷ പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു.

English summary
The Ernakulam CBI special court on Friday has found all the two accused guilty in the SSLC question paper leakage case. Bindhu Vijayan of Vanchiyoor, Thiruvananthapuram and Sindhu Surendran of T Nagar, Chennai, are the accused in this case. , 2005
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X