Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഉപേക്ഷിച്ചു

Madani
ബാംഗ്ലൂര്‍: തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടന്നില്ല. ആരോഗ്യനില മോശമായതിനാലാണ് മദനി ഇന്ന് ഹാജരാകാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

തുടര്‍ന്ന് ഒക്ടോബര്‍ 29ന് നേരിട്ട് ഹാജരാകാന്‍ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍ പ്രസ് ക്ലബിന് സമീപം ബോംബു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് മദനിയുടെ മൊഴിയെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

മദനിയുടെ ആരോഗ്യനില കണക്കിലെടുത്താണ് വീഡിയോ കോണ്‍ഫറന്‍സ് മതിയെന്ന് മുന്‍പ് തീരുമാനിച്ചത്. മദനി ജയിലിന് പുറത്തുകൊണ്ടുപോവുമ്പോഴും തിരിച്ചുവരുമ്പോഴും ആരോഗ്യ പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.

കൂടാതെ, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘ ആവണം മദനിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കേണ്ടതെന്നുമുണ്ട്. ഇവ അപ്രയോഗികമായതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടി നടത്താന്‍ തീരുമാനിച്ചത്.

അതിനിടെ മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരരുത് എന്ന് ആവശ്യപ്പെട്ട് പി ഡി പി പ്രവര്‍ത്തകര്‍ ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ തടഞ്ഞു. പിന്നീട് പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു നീക്കിയശേഷം സര്‍വ്വീസ് പുനരാരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+