Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളക്കരം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

Pipe
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ശുപാര്‍ശ. വെള്ളക്കരം നിലവിലുള്ളതില്‍നിന്ന് അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജലം ഉപയോഗിക്കുന്നതിന്റെ തോത് അടിസ്ഥാനമാക്കി 20 മുതല്‍ 150 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് വാട്ടര്‍ അതോരിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉപയോഗമനുസരിച്ച് സ്ലാബ് തിരിച്ച് നിരക്ക് കരം ഈടാക്കാനാണ് ആലോചിയ്ക്കുന്നത്. ഉയര്‍ന്ന തോതില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഇതോടെ ഇപ്പോഴുളളതിന്റെ ഇരട്ടി തുക അടയ്‌ക്കേണ്ടിവരും. ശുപാര്‍ശ മന്ത്രിസഭായോഗം പരിഗണിക്കും.

നിലവില്‍ ഗാര്‍ഹിക ഉപയോഗത്തിന് കുറഞ്ഞ ചാര്‍ജ് 20 രൂപയാണ്. ശുപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ഇത് 100 രൂപയാകും. അടുത്ത മന്ത്രിസഭായോഗത്തില്‍ ശുപാര്‍ശ പരിഗണിക്കുമെന്നാണ് അറിയുന്നത്.

വെള്ളത്തിന്റെ കുറഞ്ഞ ഉപയോഗം 5000 ലിറ്ററാണ്. ഉപയോഗം ഇതിലും കവിഞ്ഞാല്‍ ഓരോ 1000 ലിറ്ററിനും 10 രൂപ നിരക്കില്‍ അധികം നല്‍കേണ്ടിവരും. 1000 ലിറ്ററാണ് ഒരു യൂണിറ്റ്. നിലവില്‍ ഇത് നാല് രൂപ മുതല്‍ ആറ് രൂപ വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+