ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരേ സംസാരിക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്ന് ബിജെപി. പോലിസ് ഉദ്യോഗസ്ഥനായ സഞ്ജയ് ഭട്ടിനെതിരേ നിയമപ്രകാരമുള്ള കേസുകളാണെടുത്തിട്ടുള്ളത്.
അധികാര ദുര്‍വിനിയോഗമാണ് ഭട്ട് ചെയ്ത കുറ്റം. ഒരു പോലിസുകാരനെ കൊണ്ട് നിര്‍ബന്ധപൂര്‍വം സത്യവാങ് മൂലം തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരമൊരു വിഷയത്തില്‍ മോഡിക്കെന്ത് പങ്കാണുള്ളത്.?- പാര്‍ട്ടി വക്താവ് നിര്‍മല സിതാരാമന്‍ ചോദിച്ചു.
കോണ്‍സ്റ്റബിള്‍ കെഡി പാന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് ഭട്ടിനെ അറസ്റ്റ് ചെയ്തിരുന്നു. മോഡിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
ഗുജറാത്ത് കലാപത്തില്‍ മോഡിക്കു പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. അതിനിടെ സഞ്ജീവിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കരുതെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി.
Defending the arrest police officer Sanjiv Bhatt, BJP today said it is being done as per the legal process and asked if the attacks against Gujarat Chief Minister show that being anti-Narendra Modi has become "fashionable". "The action has been taken against Bhatt as he has misused his position by forcefully getting a policeman to prepare an affidavit. Only the due process of law is being followed. We do not understand where Modi is involved in this," BJP spokesperson Nirmala Sitharaman said