താജ്‍മഹലിന്റെ ആയുസ് ഇനി വെറും 5വര്‍ഷം?

358 വര്‍ഷം പഴക്കമുള്ള ഈ പ്രണയസ്മാരകത്തിന്‍രെ അടിത്തറ നാശത്തിന്റെ വക്കിലാണെന്നും ഒപ്പം തന്നെ അന്തരീക്ഷ മലിനീകരണവും മറ്റും ഇതിനെ മരണസാന്നമാക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഹലിനുള്ളിലെ ശവകുടീരത്തിന്റെ ഭാഗങ്ങളിലും നാല്് മിനാരങ്ങളിലും വിള്ളലുകള്‍ വീണതായി നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്.
മിനാരങ്ങള്‍ ചരിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേനാളുകളായി മലിനീകരണം കാരണം താജമല്‍ നിര്‍മ്മിച്ചിരിക്കുന്ന വെളുത്ത മാര്‍ബിളിന്റെ തിളക്കം നഷ്ടപ്പെടുകയും നിറം മാറുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ആര്‍ക്കിയോൡക്കല്‍ അധികൃതര്‍ മണ്ണുകൊണ്ടുള്ള ഒരു തരം ചികിത്സയുള്‍പ്പെടെ നടത്താന്‍ പദ്ധതിയിട്ടിരുന്നു.
ഇനിയെങ്കിലും വേണ്ടത്ര പ്രാധാന്യത്തോടെ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ താജ്മഹലിന്റെ പേരില്‍ ലോകരാജ്യങ്ങളിടെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് ലഭിയ്ക്കുന്ന സ്റ്റാറ്റസ് നഷ്ടമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ചരിത്രകാരന്മാരും പറയുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നശിക്കുമെന്നാണ് ആഗ്ര എംപി രാംശങ്കര്‍ കതേരിയ പറയുന്നത്. കതേരിയ ഉള്‍പ്പെടെയുള്ളവരാണ് താജ്മഹലിന് ചുറ്റുമുള്ള അന്തരീക്ഷം മലിനമാക്കുന്നത് തടയുന്നതിനെതിരെ പ്രചാരണങ്ങള്‍ നടത്തുന്നത്. യമുനാനദി മലിനമാകുന്നതും വരളുന്നതുമെല്ലാം താജ്മഹലിന്റെ സവിശേഷ നിര്‍മ്മാണ രീതിയെ പ്രതികൂലമായി ബാധിക്കുമെന്നും കതേരിയ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications