റോമിങും എസ്ടിഡിയുമില്ലാത്ത കാലം വരുന്നു

  • Posted By:
Subscribe to Oneindia Malayalam
Kapil Sibel
ന്യൂഡല്‍ഹി: പുതിയ ദേശീയ ടെലികോം നയം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ രാജ്യത്തിനകത്ത് റോമിങ് പരിപൂര്‍ണമായും സൗജന്യമാവും. മൊബൈല്‍ നമ്പറുകള്‍ രാജ്യത്തെ ഏത് സേവനദാതാവിലേക്കും മാറാനുള്ള സൗകര്യമാണ് മറ്റൊരു ആകര്‍ഷണീയത. ഇപ്പോള്‍ ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേക്ക് പോര്‍ട്ടിങ് സാധ്യമല്ല. കൂടാതെ ലോക്കല്‍, എസ്ടിഡി എന്നീ വേര്‍തിരിവും ഒഴിവാകും. വാര്‍ത്താവിനിമയ മന്ത്രി കപില്‍സിബലാണ് കരട് രേഖ പ്രഖ്യാപിച്ചത്.

2020ഓടെ ഗ്രാമീണ മേഖലയില്‍ 100 ശതമാനം ടെലിഫോണ്‍ സാന്ദ്രത ഉറപ്പാക്കുക, 2020ഓടെ രാജ്യത്തെ 60കോടി ജനങ്ങള്‍ക്ക് അപേക്ഷിച്ച ഉടന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുക, സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണം എന്നിവയാണ് മറ്റു പ്രധാനകാര്യങ്ങള്‍.

സ്‌പെക്ട്രം അഴിമതി ഒഴിവാക്കാന്‍ അതാത് സമയത്തെ വിപണിക്കനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. കരട് നയത്തില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഒരു മാസം അനുവദിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കരട് രേഖയുടെ പൂര്‍ണരൂപം ലഭ്യമാണ്. ഡിസംബറില്‍ പുതിയ നയം പ്രഖ്യാപിക്കാനാണ് സാധ്യത.

English summary
New telecom policy to allow free roaming, high broadband speeds. policy unveiled by communications minister Kapil Sibel
Please Wait while comments are loading...