എല്ലാത്തിനും ഉത്തരം പറയേണ്ടത് ആന്റണി തന്നെ!

ജൂലൈയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്ന ഉടനെ സാംസ്‌ക്കാരിക നായകനായ സുകുമാര്‍ അഴീക്കോട് ലാലിനെതിരെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ സൈനിക വേഷം അഴിച്ചുവയ്പ്പിയ്ക്കാന്‍ ആന്റണി മുന്‍കൈയ്യെടുക്കണമെന്നായിരുന്നു അഴീക്കോട് മാഷിന്റെ ആവശ്യം.
ഇപ്പോള്‍ ലാലുമായി രമ്യതയില്‍ ആകാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും ലാലിന്റെ ഇമേജിന് ഏറെ കോട്ടമുണ്ടാക്കാനിടയാക്കിയ സംഭവങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അഴീക്കോട്. സൈന്യത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിയ്ക്കുന്നതിനായി മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിനെ അദ്ദേഹം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ജ്വല്ലറി ഷോപ്പിനും ഓഹരിക്കമ്പനിയ്ക്കും പുറമെ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ വരെ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ സൈന്യത്തില്‍ ഉയര്‍ന്ന പദവി നല്‍കി ആദരിയ്ക്കുന്നതിന്റെ ധാര്‍മികതയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്.
അതേസമയം മോഹന്‍ലാലിന്റെ വരവിന് ശേഷവും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഗുണപരമായൊരു മാറ്റവും വന്നിട്ടില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതുമാത്രമല്ല, സൈന്യത്തില്‍ തുടരുന്നതോ വിരമിച്ചതോ ആയ ഒരു ലഫ്റ്റനന്റ് കേണലിന്റെ വസതിയിലാണ് ഇങ്ങനെയൊരു ഐടി റെയ്ഡ് ഉണ്ടായതെങ്കില്‍ ഇവിടെ എന്തൊക്കെ പുകിലുണ്ടാവുമായിരുന്നെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, എല്ലാത്തിനും ഉത്തരം പറയേണ്ടത് ആന്റണി തന്നെ!
മുന്‍പേജില്‍












Click it and Unblock the Notifications