മോഹന്‍ലാലിനെതിരെ പരാതി: ആന്റണിയ്ക്ക് തലവേദന

മോഹന്‍ലാലിന്റെ സൈനികവേഷം ഊരിവയ്പ്പിയ്ക്കാന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദ്ദമേറുന്നുണ്ടെങ്കിലും യഥാര്‍ത്തില്‍ ഇത് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തലുകള്‍. മോഹന്‍ലാലിനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ വരുന്നത് കേരളത്തില്‍ ആന്റണിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് തന്നെ തിരിച്ചടിയാവുമെന്നാണ് പല രാഷ്ട്രീയനിരീഷകരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഹന്‍ലാലിനെതിരെ നീക്കമുണ്ടാവുകയും അദ്ദേഹത്തിന്റെ കേണല്‍ പദവിയ്ക്ക് ഇളക്കം തട്ടുകയും ചെയ്താല്‍ രോഷ്ട്രീയരംഗത്ത് പോലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് പലരും പ്രവചിയ്ക്കുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള മലയാളിയുടെ ഒടുങ്ങാത്ത ആരാധനയും ഇഷ്ടവുമെല്ലാം ഏത് വിധത്തിലാവും രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിയ്ക്കുകയെന്ന്ത് പ്രവചിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ലാലിനെതിരെ നടപടിയുണ്ടാവുന്നത് ആന്റണി മൂലമാണെന്ന പ്രചാരണം വരുമെന്നതാണ് പ്രശ്നം.
പദവിയ്ക്ക് നിരക്കാത്തതരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ട. ബ്രിഗേഡിയര്‍ സിപി ജോഷി പരാതി നല്‍കിയതാണ് ഇതില്‍ ഏറ്റവും പുതിയ പ്രശ്നം. 2010 ഡിസംബര്‍ ഒന്നുമുതല്‍ 2011 ജനുവരി 15വരെ നീണ്ട ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തെക്കുറിച്ചാണ് പരാതിയില്‍ പറയുന്നത്.
അടുത്തപേജില്‍












Click it and Unblock the Notifications