കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവെപ്പ് അസി കമ്മീഷര്‍ക്കെതിരെ നടപടി വരും

  • By Ajith Babu
Google Oneindia Malayalam News

Kozhikode police firing
കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചിന് നേരെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ വെടിവച്ചത് ചട്ടംലംഘിച്ചാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവെച്ചതു ചട്ടം ലംഘിച്ചാണെന്നാണു സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളും അസിറ്റന്റ് കമ്മീഷണര്‍ക്കെതിരാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരേ നടപടി വരുമെന്നാണ് അറിയുന്നത്.

വെടിവയ്ക്കാനുള്ള സാഹചര്യം സംജാതമായല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പദവിയിലുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കണം. അതിനു ശേഷമേ നിയമവ്യവസ്ഥ അനുസരിച്ചു വെടിവയ്ക്കാന്‍ പാടുള്ളൂ. ഇതം ലംഘിയ്ക്കപ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്. തഹസീല്‍ദാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പോലീസ് ഓഫീസര്‍ തന്നോട് അനുമതി വാങ്ങിയിട്ടില്ലെന്നാണു അദ്ദേഹം കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ട്.

എസ്എഫ്‌ഐയുടെ സമരം നടക്കുന്നതിനിടയില്‍ പോലീസ് വാഹനത്തില്‍ വന്നിറങ്ങിയ ഈ ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ എടുത്തു സമരക്കാര്‍ക്ക് നേരേ തോക്ക് ചൂണ്ടുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നു. നീട്ടിപ്പിടിച്ച തോക്കുമായി പാഞ്ഞടുത്ത രാധാകൃഷ്ണപിള്ള വെടിവയ്പ്പിനു മുമ്പു പാലിക്കേണ്ട ഒരു വിധത്തിലുള്ള ചട്ടങ്ങളും പാലിച്ചില്ലെന്ന് ചാനല്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വെടിവെപ്പിന് മുമ്പ് ഇക്കാര്യം മൈക്കിലൂടെ അനൗണ്‍സ് ചെയ്യണം. വെടിവയ്ക്കാന്‍ പോകുന്നു എന്നുകാണിച്ചുള്ള ബാനറും ഉയര്‍ത്തണം എന്നാണു ചട്ടം. എന്നാല്‍, ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ആവശ്യമെങ്കില്‍ വെടിവയ്ക്കാന്‍ അനുമതി നല്കിയിരുന്നുവെന്നു പറയുന്ന തഹസില്‍ദാര്‍, പക്ഷേ വെടിവയ്ക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിവക്കുന്നതിനു മുമ്പ് തന്നോട് അനുമതി വാങ്ങിയിരുന്നില്ലെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വെടിവച്ചതിനെ ഇപ്പോഴും രാധാകൃഷ്ണപിള്ള ന്യായീകരിക്കുകയാണ്. കല്ലേറില്‍ പരിക്കേറ്റു വീണ പോലീസുകാരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു നാല് റൗണ്ട് വെടിവെച്ചതെന്നാണ് എസിപി പറഞ്ഞത്. സമരക്കാര്‍ക്കു നേരേ തന്നെയാണു താന്‍ വെടിവച്ചത്. കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും കണ്ടു പേടിക്കാത്തവരെ പിന്നെ എന്തു ചെയ്യണമെന്നു രാധാകൃഷ്ണപിള്ള ചോദിയ്ക്കുന്നു.

രാജാവിനെക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിയ്ക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ വിട്ടയച്ചതും കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തതുമെല്ലാം ഇദ്ദേഹത്തിന്റെ സര്‍വീസ് ഹിസ്റ്ററിയിലുണ്ട്. ആറുവര്‍ഷം മുമ്പ് മാങ്കാവില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പിന്റെ അനുമതിയില്ലാതെ വെടിവെച്ച് പുലിവാല് പിടിച്ചയാള്‍ കൂടിയാണ് രാധാകൃഷ്ണ പിള്ള

ഇപ്പോള്‍ തന്നെ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടുന്ന തരത്തിലേക്കാണ് നിര്‍മല്‍ മാധവ് പ്രശ്‌നം വളരുന്നത്. ഇത്രയും കാലം കോഴിക്കോട്ടെ എഞ്ചിനീയറിങ് കോളെജ് മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന എസ്എഫ്‌ഐയുടെ സമരം തിങ്കളാഴ്ചത്തെ സംഭവവികാസങ്ങളോടെ സംസ്ഥാനതലത്തിലേക്ക് വളര്‍ന്നിരിയ്ക്കുകയാണ്.

സമരം ഡിവൈഎഫ്‌ഐയും സിപിഎമ്മും ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുമെന്നാണ് വിലയിരുത്തല്‍. തെരുവില്‍ നടക്കുന്ന സമരത്തിന് പുറമെ നിയമസഭയ്ക്കുള്ളില്‍ ഇടതുമുന്നണിയും ശക്തമായ പ്രതിഷേധമാണ് കോഴിക്കോട് വെടിവെയ്പ്പ് സംബന്ധിച്ച് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാരണക്കാരനായ പൊലീസ് ഓഫീസറര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം തണുപ്പിയ്ക്കാനായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ ശ്രമം.

English summary
The opposition demanded that the Assistant Commissioner of Police (ACP) Radhakrishna Pillai who opened fire on protesting Students Federation of India (SFI) activists in Kozhikode be not allowed to continue in service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X