കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മല്‍ മാധവ്: ഉത്തരവാദി താനെന്ന് ഉമ്മന്‍ ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് എസ്എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചിനുനേരെ പോലീസ് വെടിവെയ്പ്പ് നടത്തിയ സംഭവം ഖേദകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും പരിക്കേറ്റ പോലീസിനെ രക്ഷിക്കാനായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ സംഭവസ്ഥലത്തെത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നേരത്തെ കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ ബഹളം വച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബ് സംസാരിച്ചുകൊണ്ടിരിക്കേയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയുടെ ചിത്രങ്ങളും വാര്‍ത്തകളും അടങ്ങിയ പത്രങ്ങളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. വിദ്യാര്‍ഥികളുടെ ചോരപുരണ്ട വസ്ത്രങ്ങളും അവര്‍ ഉയര്‍ത്തിക്കാണിച്ചു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എ.കെ.ബാലനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം. പാഠപുസ്തകത്തെ കുറിച്ചുള്ള ചോദ്യം ചോദിക്കുന്നതിനിടെയാണ് ബാലന്‍ സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.

മുഖ്യചോദ്യവുമായി ബന്ധപ്പെട്ട ഉപചോദ്യം മാത്രമേ അനുവദിക്കൂവെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചു. എന്നാല്‍ പ്രതിപക്ഷം ചേംബറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നും നടപടി ക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

English summary
The Kerala Assembly today witnessed noisy scenes for a brief during the Question Hour session today in connection with the cruel police action unleashed on the SFI activists at Kozhikode Government engineering college on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X