യെഡിയൂരപ്പ അറസ്റ്റിലായേക്കും

ജാമ്യാപേക്ഷ തള്ളിയ കോടതി യെഡിയൂരപ്പയ്‌ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. ലോകായുക്ത ഡെപ്യൂട്ടി എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യെഡിയൂരപ്പ ശനിയാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ പ്രതിയായ മുന്‍ മന്ത്രി എസ്.എന്‍.കൃഷ്ണഷെട്ടിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം, കേസില്‍ പ്രതികളായ യെഡിയൂരപ്പയുടെ രണ്ടു മക്കള്‍ക്കും മരുമകനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എംപിയായ ബി.വൈ.രാഘവേന്ദ്ര, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ ആര്‍.സോഹന്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യമനുവദിച്ചത്. ഭൂമി തട്ടിപ്പ് കേസിലാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബിജെപിയിലെ ഏറ്റവും ശക്തനുമായ യെഡിയൂരപ്പ അഴിയ്ക്കുള്ളിലേക്ക് പോകുന്നത്.മക്കള്‍ക്കും മരുമക്കള്‍ക്കും സര്‍ക്കാര്‍ ഭൂമി കയ്യടക്കാന്‍ അവസരമൊരുക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്.
ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെയിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ആരോപണം.












Click it and Unblock the Notifications