ക്വട്ടേഷന്‍:വിദ്യാര്‍ഥിനിക്ക് ലുക്ക്ഔട്ട് നോട്ടീസ്

ഓഗസ്റ്റ് അഞ്ചിനു രാത്രിയാണു റാന്നി സ്വദേശിയായ ലിജു (22) ഓമല്ലൂരില്‍ ആക്രമിക്കപ്പെട്ടത്. മാരകമായി മുറിവേല്പിച്ചു റോഡരികില്‍ തള്ളിയ ലിജുവിനെ പിറ്റേന്നു രാവിലെയാണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ ക്വട്ടേഷന്‍ നല്കിയാണു ലിജുവിനെ ആക്രമിച്ചതെന്നും റാന്നി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മിത്ര സൂസന്‍ ഏബ്രഹാം സംഭവത്തില്‍ മുഖ്യപങ്കാളിയായിരുന്നെന്നും പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.
ലിജുവിനെ മിത്ര ഫോണ്‍ ചെയ്തുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൈയിലെത്തിച്ചെന്നാണ് കേസ്. കേസില്‍ വിദ്യാര്‍ഥികളും മിത്രയും ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തെങ്കിലും മൂന്നുപേര്‍ മാത്രമാണ് അറസ്റ്റിലായത്. മിത്ര ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.
വിിദ്യാര്‍ഥിനിയെ പിടികൂടാനാവാതെ വന്നതു പോലീസിന് നാണക്കേടായിരുന്നു. ഇതിനിടെ, മിത്രയുമായി തനിക്കു മുന്‍ പരിചയമില്ലെന്ന് ആക്രമണത്തിനിരയായ ലിജു വെളിപ്പെടുത്തിയിട്ടുണ്ട്. റാന്നി കോളജിലെ വിദ്യാര്‍ഥിനിയും സുഹൃത്തുമായ പ്രിയയുടെ പരിചയക്കാരിയാണെന്ന പേരില്‍ ഒരു പെണ്‍കുട്ടി നിരന്തരം സഹായം അഭ്യര്‍ഥിച്ചതിനേ തുടര്‍ന്നാണു താന്‍ രാത്രിയില്‍ പോയതെന്ന് ലിജു പറഞ്ഞു.
റാന്നി കോളജില്‍ ബൈക്ക് പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് ക്വട്ടേഷന്‍ ടീമിന്റെ സഹായം തേടുന്ന തരത്തിലേക്ക് വളര്‍ന്നത്. കോളെജിലെ ഏതാനും വിദ്യാര്‍ഥികളാണ് ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ പക വീട്ടിയത്. ലിജു അക്രമിയ്ക്കപ്പെടുന്നതിന് തലേന്നു മിത്ര ഉള്‍പ്പെടെയുള്ള സംഘം കാറിലിരുന്ന് തയാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നതെന്നും സൂചനകളുണ്ട്. മിത്രയുടെ മൊബൈല്‍ഫോണില്‍നിന്നുള്ള വിളികളും മറ്റും പരിശോധിച്ചപ്പോഴാണു ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്.












Click it and Unblock the Notifications