മോഡി മാപ്പുപറയുകയാണെങ്കില്‍ പിന്തുണ നല്‍കാം

2002ല്‍ തെറ്റു പറ്റിയെന്ന് സമ്മതിക്കാന്‍ തയ്യാറാവണം. മാപ്പുപറയാന്‍ തയ്യാറുള്ളവരോട് ഞങ്ങള്‍ക്ക് എന്നും മൃദുസമീപനമാണുള്ളത്- ഓള്‍ ഇന്ത്യ ഉലമ ആന്റ് മശൈഖ് ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിരുന്നു ഇത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയുടെ പേര് ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലും നിലപാടുവേണമെന്ന് സംഘടന കരുതുന്നു.
തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമുദായത്തിനുള്ളില്‍ ഇത്തരത്തിലുള്ളവര്‍ സജീവമാണ്. ബോധവല്‍ക്കരണ പരിപാടികള്‍ തുടരും. ഇന്ത്യയിലെ 80 ശതമാനത്തോളം മുസ്‌ലിംകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.












Click it and Unblock the Notifications