തലൈവിയ്ക്ക് രാജകീയ കോടതിയാത്ര

20 കാറുകളുടെ അകമ്പടിയോടെയാണു ജയലളിത കോടതിയില്‍ എത്തിയത്. തമിഴ്‌നാട്, കര്‍ണാടക പൊലീസിലെ 1500 പേരെയാണു സുരക്ഷയ്ക്കു നിയോഗിച്ചത്. എല്ലാ റോഡുകളിലും പൊലീസുകാരെ വിന്യസിച്ചു.
കോടതിയിലേക്കുള്ള അരകിലോമീറ്റര്‍ ദൂരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല. കോടതിക്കു സമീപമുള്ള പ്രദേശങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. ഇസഡ് ക്യാറ്റഗറി സുരക്ഷയുള്ള ജയലളിതയ്ക്ക് അകമ്പടിയായി ദേശീയ സുരക്ഷാ ഗാര്‍ഡുകളും ഉണ്ടായിരുന്നു. കോടതിയില്‍ അഭിഭാഷകര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചുള്ളൂ.
മുഖ്യമന്ത്രിക്കുള്ള ആദ്യ തല സുരക്ഷ തമിഴ്‌നാട് പൊലീസിലെ 500 പേരുടെ നിയന്ത്രണത്തിലായിരുന്നു. ജയലളിതയ്ക്കു സഞ്ചരിക്കാനുള്ള പ്രത്യേക കാര്‍ ചെന്നൈയില്‍ നിന്നു കൊണ്ടുവന്നു. തോഴി ശശികല, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരും അവരെ പുരട്ച്ചി തലൈവിയെ അനുഗമിച്ചു.
1991-96 കാലത്തു മുഖ്യമന്ത്രിയായിരിക്കെ ജയ 66 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണു കേസ്. തമിഴ്‌നാട്ടില്‍ വിചാരണ നീതിപൂര്‍വമായിരിക്കില്ലെന്നു ജയ വാദിച്ചതിനെത്തുടര്‍ന്നാണു കേസ് കര്‍ണാടകയിലേക്കു മാറ്റിയത്.












Click it and Unblock the Notifications