Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവെയ്പ്: രാധാകൃഷ്ണപിള്ളയെ സ്ഥലം മാറ്റും

Kozhikode Police Firing
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്തിനിടെ വെടിയുതിര്‍ത്ത് വിവാദനായകനായി മാറിയ കോഴിക്കോട് നോര്‍ത്ത് എസിപി കെ.രാധാകൃഷ്ണപിള്ളയെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പിള്ളയെ മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

രാധാകൃഷ്ണപിള്ളയെ യൂണിഫോമിടാതെ കണ്ടാല്‍ തല്ലണമെന്ന് ആഹ്വാനം ചെയ്ത സി.പി.എം. നേതാവ് എം.വി. ജയരാജനെതിരെ കേസെടുക്കാനും യോഗം തീരുമാനിച്ചു.

വെടിവെക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, വെടിവെപ്പ് മനഃപ്പൂര്‍വമായിരുന്നില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനയുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് വെടിവെച്ച എസിപി രാധാകൃഷ്ണപിള്ളയെ സ്ഥലം മാറ്റുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

ബുധനാഴ്ച ഉച്ചയ്ക്കാണ് ജയകുമാര്‍, മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, ഏത് സാഹചര്യത്തിലാണ് വെടിവെക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന നിലയില്‍ രാധാകൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായിട്ടാണ് സൂചന.

വിവേചനാധികാരത്തിന്റെ പ്രശ്‌നം ഉള്ളതിനാല്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, സംസ്ഥാനത്ത് വന്‍ ഒച്ചപ്പാടുണ്ടാക്കിയ സംഭവമെന്ന നിലയില്‍, രാധാകൃഷ്ണ പിള്ളയുടെ കൂടി സുരക്ഷയെക്കരുതി അദ്ദേഹത്തെ സ്ഥലം മാറ്റുന്നതാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ആവശ്യമെങ്കില്‍ വകുപ്പുതല അന്വേഷണം നടത്താവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നെങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോള്‍ എന്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

കോഴിക്കോട് വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണവും എസിപിയ്‌ക്കെതിരെയുള്ള നടപടിയും നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കകത്തും പുറത്തുമായി പ്രതിപക്ഷ വന്‍ പ്രതിഷേധപരിപാടികളാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+