Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രം പകര്‍ത്തി 32ലക്ഷം തട്ടിയെന്ന് പരാതി

തിരുവല്ല: വിദേശത്ത് ജോലിചെയ്യുന്നയാളുടെ ഭാര്യയുടെ നഗ്നചിത്രം പകര്‍ത്തി യുവാവ് 32ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. പരാതിയിന്മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു.

തിരുവല്ല സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ മുപ്പത്തെട്ടുകാരി സ്വകാര്യഅന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തിരുമൂലപുരം മണ്ണടിപറമ്പില്‍ പരേതനായ കരുണാകരന്‍നായരുടെ മകന്‍ സുരേഷി (41)നെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഇതുപ്രകാരം തിരുവല്ല എസ്.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കോട്ടയത്തെ ബി.എസ്.എന്‍.എല്‍. ജീവനക്കാരിയായ സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്ന ഇതോടെ സുരേഷ് ഒളിവില്‍പ്പോയി.

മഹാരാഷ്ട്ര ഉല്ലാസ്‌നഗര്‍ 4, ലാല്‍ചക്ക ഗുരുദ്വാരയ്ക്ക് പിന്നില്‍ സത്മന്‍സഖി 4 നമ്പര്‍വീട്ടില്‍ താമസിക്കുന്ന സുരേഷ് രണ്ടുകൊല്ലം മുമ്പാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. യുവാവിന്റെ അമ്മയുടെ സഹോദരി പരാതിക്കാരിയായ യുവതിയുടെ വീടിന് സമീപമാണ് താമസം.

ഇടക്കാലത്ത് ഇവിടെ താമസിക്കാന്‍ എത്തിയ പ്രതി യുവതിയുമായി അടുപ്പത്തിലായി. ഒരുദിവസം യുവതി കുളിക്കുന്ന ചിത്രം കാമറയില്‍ പകര്‍ത്തിയശേഷം അതുകാണിച്ച് ഭീഷണിപ്പെടുത്തി വീട്ടിലേക്കു ക്ഷണിച്ചുവരുത്തി. അവിടെവച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഇതും ക്യാമറയിലാക്കി.

ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും വീട്ടമ്മയുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. പലപ്പോഴായി 32 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നുവത്രേ. ഭീഷണി സഹിക്കാതെ വന്നപ്പോഴാണ് വീട്ടമ്മ കോടതിയെ സമീപിച്ചത്. പ്രതി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്നയാളാണ്. ആറു വയസുള്ള കുട്ടിയുണ്ട്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+