എന്ത് ഐസ്‌ക്രീം? ഏത് ഇന്ത്യാവിഷന്‍?: മുനീര്‍

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ആയിരുന്ന എം കെ മുനീറായിരുന്നുവെന്ന് ലീഗില്‍ത്തന്നെ അടക്കം പറച്ചിലുണ്ടായിരുന്നു. ഒടുവില്‍ മുനീര്‍ ചാനലിലെ കസേര ഒഴിയുകയും കുഞ്ഞാലിക്കുട്ടിയുമായി പ്രശ്‌നമൊന്നുമില്ലെന്ന് വരുത്തി മന്ത്രിപദവി നേടിയെടുക്കുകയുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മില്‍ നല്ല രസത്തിലായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പായതോടെ എല്ലാം മാറിമറിഞ്ഞു. രണ്ടുപേരും ഒരുമിച്ച് പലവേദികളുമെത്തി.
മുമ്പ് കുഞ്ഞാലിക്കുട്ടിയെ വീണ്ടുമൊന്ന് ഇരുത്താനായി ഇന്ത്യാവിഷന്‍ ചാനല്‍ തന്നെ ഉപയോഗിച്ച മുനീര്‍ ഇപ്പോള്‍ ചാനലിന് എതിരായിരിക്കുകയാണ്. പൊതുരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തനത്തോട് യോജിക്കാനാവില്ലെന്നാണ് മുനീര്‍ ഇപ്പോള്‍ പറയുന്നത്.
പൊതു പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും വര്‍ഷങ്ങളായി തുടരുന്ന ഒരാളെ പിന്നാലെ നടന്ന് പീഡിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഇന്ത്യാവിഷന്റെ നിലപാടിനോടും യോജിക്കാനാവുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ തകര്‍ക്കുന്നതും ചോദ്യംചെയ്യുന്നതുമാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. താന്‍ ചെയര്‍മാനായിരുന്ന കാലത്ത് ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ നിരത്തിയ തെളിവുകളെല്ലാം ഫലത്തില്‍ മുനീര്‍ ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.
നേരത്തേ മാധ്യമധര്‍മ്മത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം സംസാരിച്ച മുനീര്‍ ഇപ്പോള്‍ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്ന ലൈനിലാണ്.












Click it and Unblock the Notifications