Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍

Row over Muammar Gaddafi's body delays burial plans
ട്രിപ്പോളി: വിമതര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍. മൃതദേഹം എപ്പോള്‍, എവിടെ, എങ്ങനെ മറവുചെയ്യണമെന്ന് ഇടക്കാല സര്‍ക്കാരിന് ഇനിയും തീരുമാനിക്കാനായില്ല. ഇതുസംബന്ധിച്ച അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ മൃതദേഹം മിസ്‌റാത്തയിലെ പഴയ മാര്‍ക്കറ്റില്‍ ഇറച്ചി സൂക്ഷിക്കുന്ന കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചിരിക്കുകയാണ്.

എട്ടുമാസത്തെ ആഭ്യന്തരപ്രക്ഷോഭത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് ജന്മനാടായ സിര്‍ത്തെയില്‍ കേണല്‍ ഗദ്ദാഫിയെ ഇടക്കാല സര്‍ക്കാര്‍സേനാംഗങ്ങള്‍ കൊലപ്പെടുത്തിയത്. ചോരയൊലിക്കുന്ന മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചയ്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇസ്ലാം മതാചാരപ്രകാരം മൃതദേഹം മറവുചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗദ്ദാഫിയുടെ ഗോത്രമായ ഗദ്ദാദ്ഫ മൃതദേഹം വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്നുണ്ട്.

അതേസമയം ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനാണ് വിമതര്‍ ആലോചിക്കുന്നത്. കബറിടം പിന്നീട് തീര്‍ഥാടനകേന്ദ്രമായി മാറുന്നത് ഒഴിവാക്കാനാണിത്. ഗദ്ദാഫി കൊല്ലപ്പെട്ടോയെന്ന സംശയങ്ങള്‍ കെട്ടടങ്ങുന്നതിനായി കുറച്ചു ദിവസം മൃതദേഹം കോള്‍ഡ് സ്‌റ്റോറേജില്‍ വയ്ക്കണമെന്നാണ് തന്റെ നിര്‍ദേശമെന്ന് ഇടക്കാല സര്‍ക്കാരിലെ എണ്ണമന്ത്രി അലി തര്‍ഹൗനി പറഞ്ഞു

ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗദ്ദാഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊല്ലപ്പെട്ടെന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ , നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതിനു പകരം ഗദ്ദാഫിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പുറത്തുവന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+