ഞാനാണ് ഗദ്ദാഫിയെ കൊന്നത്

ലിബിയയിലെ ബെന്‍ഗാസി മേഖലയില്‍ നിന്നുള്ള സനദ് അല്‍ സാദക് അല്‍ ഉറുയ്‌ബെ എന്ന യുവസൈനികനാണ് ഗദ്ദാഫിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ചൂടുപകര്‍ന്ന് രംഗത്തെത്തിയത്. തോളെല്ലിന് താഴെയും തലയ്ക്കുമായി രണ്ട് വെടിയാണ് ഞാന്‍ വച്ചത്. എന്നിട്ടും അയാള്‍ ഉടന്‍ മരിച്ചില്ല. ഏതാണ്ട് അരമണിക്കൂര്‍ വേണ്ടിവന്നു അതിന്-സനദ് വീഡിയോയില്‍ പറയുന്നു.
ലിബിയയുടെ ഭരണം പിടിച്ച നാഷണല്‍ ട്രാന്‍ സിഷണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സേന ഗദ്ദാഫിയെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം തലയില്‍ വെടിവെച്ചു കൊന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാദമാണ് ഇപ്പോള്‍ ശരിവെയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
കൊലപ്പെടുത്തിയതിന് ശേഷം ഒരുപാടു പേര്‍ തന്നെ അഭിനന്ദിച്ചുവെന്നും ഇരുപത്തിരണ്ടുകാരനായ സനദ് വീഡിയോയിലൂടെ അവകാശപ്പെടുന്നു.












Click it and Unblock the Notifications