Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറിട ചികിത്സയുടെ പേരില്‍ തട്ടിപ്പ്; പരാതി

ദില്ലി: മാറിടം സുന്ദരമാക്കാനുള്ള ചികിത്സയുടെ പേരില്‍ സൗന്ദര്യ ശസത്ക്രക്രിയാ വിദഗ്ധ പണം ത്ട്ടിയെന്നാരോപിച്ച് പൊലീസില്‍ പരാതി. ദില്ലിയില്‍ നിന്നുള്ള 24കാരിയാണ് മാറിടചികിത്സയുടെ പേരില്‍ ബ്യൂട്ടിക്ലിനിക്ക് ഉടമ പണം തട്ടിയെന്നും ചികിത്സ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ചികിത്സയെത്തുടര്‍ന്ന് ചര്‍മ്മത്തിന് നിറം മാറ്റമുണ്ടായന്നും ചര്‍മ്മത്തില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നുവെന്നും പരാതിയില്‍ പറയുന്നു. താനും സഹോദരിയാണ് ക്ലിനിക്കില്‍ ചികിത്സ തേടിയതെന്നും ചികിത്സ കഴിഞ്ഞ ഉടന്‍ തന്നെ ഫലമറിയാമെന്ന് പറഞ്ഞ് തെറാപിസ്റ്റ് തങ്ങളെ കബളിപ്പിച്ചുവെന്നും യുവതി പറയുന്നു.

ചികിത്സ കഴിഞ്ഞാല്‍ എഴുതിത്തയ്യാറാക്കിയ ഒരു ഗ്യാരണ്ടി രേഖ നല്‍കുമെന്നും ചികിത്സയ്ക്ക്് മുമ്പേ പണം നല്‍കണമെന്നും തെറാപിസ്റ്റ് പറഞ്ഞിരുന്നുവത്രേ. ചികിത്സയ്ക്കായി നാല് കുത്തിവെപ്പ് വേണ്ടിവരുമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നല്‍ ചികിത്സയുടെ സമയത്ത് പത്ത് മുതല്‍ പതിനഞ്ചുവരെ കുത്തിവെയ്പുകള്‍ എടുത്തെന്നും എന്നിട്ടുപോലും ചികിത്സകൊണ്ട് ഒരു ഫലവുമുണ്ടായില്ലെന്നും യുവതി ആരോപിച്ചു.

മാത്രമല്ല ചികിത്സ കഴിഞ്ഞപ്പോള്‍ തെറാപിസ്റ്റ് വാക്കുമാറ്റുകയും ആറുമാസം കൂടി ചികിത്സ നീണ്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തുവത്രേ. പിന്നീട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രേഖകളൊന്നും നല്‍കാന്‍ തയ്യാറായില്ലെന്നും പണം തിരിച്ച് നല്‍കില്ലെന്ന് ഇവര്‍ പറഞ്ഞുവെന്നും യുവതി പറയുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

ചികിത്സയെത്തുടര്‍ന്ന മാറിടത്തില്‍ നീല അടയാളങ്ങള്‍ വന്നുവെന്നും ശരീരം മുഴുവന്‍ വേദനയാണെന്നും യുവതി പറയുന്നു. രണ്ട് മാസം മുമ്പാണ് അവിവാഹിതയായ യുവതി ക്ലിനിക്കിലെത്തി ചികിത്സ തേടിയത്. പിന്നാലെ ചികിത്സ തേടിയ സഹോദരിയ്ക്കും ഇതേ പ്രശ്‌നങ്ങളുണ്ടത്രേ.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ത്യയില്‍ മാറിടശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗന്ദര്യ ചികിത്സകള്‍ക്ക് പ്രചാരം കൂടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചണ്ഡീഗഡിലും മറ്റും ഇത്തരത്തിലുള്ള ഒട്ടേറെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലേടടത്തും വാഗ്ദാനം ചെയ്യുന്ന രീതിയില്‍ ആരോഗ്യകരമോ ഫലപ്രദമോ ആയ ചികിത്സകളല്ല പലപ്പോഴും നല്‍കുന്നതെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+