സ്വയം കുഴിച്ച കുഴിയില്‍ ഗണേഷ്

അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായിരിക്കാമെന്ന പ്രസ്താവനയും മറ്റൊരു തരത്തില്‍ ആക്രമണമാണ് നടന്നതെന്ന് ശരിവെക്കുകയാണ് ചെയ്യുന്നത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതാണെന്ന തരത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പരാമര്‍ശമാണ് ഗണേഷ് നടത്തിയത്.
വാളകത്ത് അധ്യാപകനെ ആരോ കൈകാര്യം ചെയ്തതാണെന്ന് ഗണേഷ് കുമാറിന്റെ പ്രസ്താവനിയലൂടെ വ്യക്തമായിരിക്കയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിട്ടുണ്ട്.
വാളകത്ത് അധ്യാപകന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ അധ്യാപകനെതിരെ നടന്ന ആക്രമണം വാഹനാപകടമാക്കി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഇതിനിടെയാണ് അധ്യാപകന്‍ ആക്രമിക്കപ്പെട്ടത് തന്നെയാണെന്ന് വിവാദത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗണേഷ്‌കുമാര്‍ പറഞ്ഞത്. വി.എസിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചെങ്കിലും അധ്യാപകന്‍ കാമഭ്രാന്തനാണെന്നും അത് പിടിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തതായിരിക്കാമെന്നും പറഞ്ഞത് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം ഗണേഷ് തയ്യാറായിട്ടില്ല.
ആദ്യ പേജില്‍












Click it and Unblock the Notifications