ജോലി ചെയ്തതിന് പിള്ളയ്ക്ക് 252 രൂപ കൂലി

ഫെബ്രുവരി 18നാണ് ബാലകൃഷ്ണപിള്ള ജയിലിലടയ്ക്കപ്പെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു പിള്ളയെ പാര്‍പ്പിച്ചിരുന്നത്. ഒരു വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കപ്പെട്ട പിള്ള 75ദിവസം പരോളിലായിരുന്നു.
ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിയ്ക്കുന്നവര്‍ക്കുള്ള പരമാവധി പരോള്‍ 75 ദിവസമാണ്. ഇതിന് ശേഷം ജയിലിലെത്തിയ പിള്ളയെ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാക്കുകയും ചെയ്തു.
അതേസമയം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ ഹര്‍ജി നല്‍കുമെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.
കേവലം 69 ദിവസത്തെ തടവും 75 ദിവസത്തെ പരോളും അതിനുശേഷം പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസവുമാണ് പിള്ളയ്ക്ക് ലഭിച്ചത്. ഇത് സുപ്രീംകോടതിയോടുള്ള അവഹേളനവും ജനാധിപത്യ മനഃസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications