Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് വെനിസ്വേല ലോകസുന്ദരി

Miss
ലണ്ടന്‍: വെനിസ്വേലയില്‍ നിന്നുള്ള ഇവിയന്‍ സര്‍കോസ് ലോകസുന്ദരി. മിസ് ഫിലിപ്പിന്‍സ് വെന്‍ഡോലിന്‍ റുവായ്‌സ് ഫസ്റ്റ് റണ്ണറപ്പും മിസ് പ്യൂട്ടോറിക്കോ സെക്കന്റ് റണ്ണറപ്പുമായി. ലണ്ടനില്‍ നടന്ന മല്‍സരത്തില്‍ 2010ലെ ലോകസുന്ദരി അലക്‌സാണ്ടര്‍ മില്‍സാണ് ഇവിയനെ കിരീടമണിയിച്ചത്.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷം കൊണ്ട് ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥയിലാണ്-എഎഫ്പി വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മിസ് വെനിസ്വേല പറഞ്ഞു.

എട്ടാം വയസ്സില്‍ അനാഥയായ ഇവിയാന്‍ ഒരു കന്യാസ്ത്രീമഠത്തില്‍ താമസിച്ചിച്ചാണ് പഠിച്ചത്. ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദം നേടിയതിനുശേഷം ഒരു ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്.

ഏഴ്‌സ് കോര്‍ട്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 122 പേരാണ് സുന്ദരിപട്ടത്തിനായി മല്‍സരിച്ചത്. ഇതില്‍ നിന്ന് 15 പേര്‍ പേരെയും പിന്നീട് ഏഴും പേരെയും തിരഞ്ഞെടുത്തു. ഫൈനല്‍റൗണ്ടിലെത്തിയ ഏഴുപേരില്‍ നിന്നാണ് വിജയിയെയും റണ്ണറപ്പുകളെയും തിരഞ്ഞെടുത്തത്. മല്‍സരം 150 രാജ്യങ്ങളില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+