യുപിയെ വിഭജിക്കാന്‍ മായാവതിയുടെ നീക്കം

ഹരീത് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, സെന്‍ട്രല്‍ യുപി എന്നിങ്ങനെ നാലായി വിഭജിക്കാനാണത്രേ പദ്ധതി. ഇതുസംബന്ധിക്കുന്ന പ്രമേയം നിയമസഭയില്‍ പാസാക്കാന്‍ മായ ഒരുങ്ങുകയാണത്രേ. എന്നാല്‍ യുപിയിലെ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയാകട്ടെ സംസ്ഥാനത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്.
നിയമസഭയില്‍ പ്രമേയം പാസാക്കി കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിട്ട് ആന്ധ്രയില്‍ കത്തിക്കാളുന്ന തെലുങ്കാന പ്രശ്‌നം പോലെ സംസ്ഥാന വിഭജനം തിരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമാക്കാനാണ് മായാവതിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിഴക്കന്‍ യു.പിയിലെ 32 ജില്ലകള്‍ ചേര്‍ത്ത് പൂര്‍വാഞ്ചല്‍, 22 പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തി ഹരീത് പ്രദേശ്, ഏഴ് ജില്ലകള്‍ ചേരുന്ന ബുന്ദേല്‍ഖണ്ഡ്, ശേഷിക്കുന്ന 14 ജില്ലകളുമായി സെന്‍ട്രല്‍ യു.പി ഇങ്ങനെയാണ് വിഭജനത്തിന്റെ പ്രാഥമിക രൂപരേഖയെന്നാണ് സൂചന.
എന്‍ഡിഎ ഭരണകാലത്താണ് യുപിയില്‍ വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. മായാവതിയുടെ നീക്കം കേവലം രാഷ്ട്രീയ നാടകം മാത്രമാണെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിഭജനത്തിന് അനുകൂലമാണെന്നാണ് സൂചന.












Click it and Unblock the Notifications