കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് സെക്രട്ടറിയുടെ ആസ്തി 3.4 കോടി

Google Oneindia Malayalam News

Blackmoney
ഇന്‍ഡോര്‍: കൈക്കൂലി വാങ്ങുന്നതിനെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലോകായുക്ത പോലിസ് നടത്തിയ റെയ്ഡില്‍ 3.4കോടി രൂപയോളം മതിപ്പുവിലയുള്ള കണക്കില്‍പെടാത്ത ആസ്തികള്‍ കണ്ടെത്തി.

ഇന്‍ഡോറിലെയും 170 കിലോമീറ്റര്‍ അകലെയുള്ള സെന്ധ്‌വയിലെയും വീടുകളില്‍ നടത്തിയ പരിശോധനയ്ക്കിടെ ജനപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായ ലഖന്‍ സിങ് രജ്പുതിന്റെ സ്വത്തുവഹകള്‍ കണ്ട് ഉദ്യോഗസ്ഥര്‍ കണ്ണുമിഴിച്ചുപോയി.

വെറും ക്ലാസ് ത്രി ഉദ്യോഗസ്ഥനായ രാജ്പുതിന് രണ്ടു വീടുകളും ഒരു ഷോപ്പിങ് കോംപ്ലക്‌സും ഇന്‍ഡോറില്‍ ഒരു കമേഴ്‌സ്യല്‍ പ്ലോട്ടും ബാദ്‌വാഹയില്‍ മൂന്ന് ഏക്കര്‍ കൃഷിസ്ഥലവും രണ്ട് ലക്ഷ്വറി കാറുകളും മൂന്നു ലേറ്റസ്റ്റ് മോട്ടോര്‍ സൈക്കിളുകളും സ്വന്തമായുണ്ടെന്ന് പോലിസ് സൂപ്രണ്ട് വീരേന്ദ്ര സിങ് അറിയിച്ചു.

സ്വത്തുവഹകളുടെ മാര്‍ക്കറ്റ് വില നോക്കുകയാണെങ്കില്‍ ഏകദേശം പത്തുകോടിയോളം വരും. രാജ്പുതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെയും സഹോദരന്റെയും വീടുകളിലും പോലിസ് നടത്തിയ റെയ്ഡില്‍ ഏകദേശം ആറുകോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
The Special Establishment of Lokayukta police on Friday raided three premises belonging to Sendhva Janpad Panchayat's Chief Executive Officer, Lakhan Singh Rajput, and claimed to have unearthed assets worth Rs 3.4 crore as per the government valuation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X