ഗോവിന്ദച്ചാമിയ്ക്ക് നേരെ ചെരിപ്പേറ്

തൃശ്ശൂര്‍ അതിവേഗകോടതിയാണ് ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയക്ക് പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബുവാണ് കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസിലെ വിധി പ്രസ്താവിച്ചത്. സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഷൊര്‍ണൂര്‍ മഞ്ഞക്കാട് ഗണേശന്റെ മകള്‍ സൗമ്യ എറണാകുളത്തുനിന്നു പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്കു വരുന്ന വഴി വള്ളത്തോള്‍ നഗറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞ സൗമ്യയെ ട്രാക്കില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിയ്‌ക്കെ ഫെബ്രുവരി ആറിനാണ് മരണത്തിന് കീഴടങ്ങിയത്. സൗമ്യ കൊല്ലപ്പെട്ട് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് വിധി വരുന്നത്. കേസിലെ ഏകപ്രതിയായിരുന്നു ഗോവിന്ദച്ചാമി.












Click it and Unblock the Notifications