വധശിക്ഷ വിധിച്ചതില്‍ സന്തോഷം:സൗമ്യയുടെ അമ്മ

തനിക്കൊപ്പം പ്രാര്‍ഥിച്ച എല്ലാ അമ്മമാര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവര്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സുരേശന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നന്ദിയറിച്ചത്. ''പ്രതിക്ക് തക്ക ശിക്ഷ തന്നെയാണ് ലഭിച്ചത്. ദൈവം തങ്ങളെ കൈവിടില്ലെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഭൂമി ഏറ്റവും അധികം സന്തോഷിക്കുന്ന അമ്മയാണ് ഇപ്പോള്‍ താനെന്നും'' അവര്‍ പറഞ്ഞു. സൗമ്യയുടെ സഹോദരന്‍ സന്തോഷും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും സന്തുഷ്ടി പ്രകടിപ്പിച്ചു.
വിധി പ്രസ്താവിച്ചതിനെ പിന്നാലെ തൃശൂര്‍ അതിവേഗ കോടതി പരിസരത്ത് വികാര നിര്‍ഭരമായ രംഗങ്ങളാണ്. അരങ്ങേറിയത്. ശിക്ഷാവിധി അറിയിക്കാന്‍ കോടതിക്കു പുറത്തേക്കു വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ജനങ്ങള്‍ പൂമാലയിട്ടാണ് വരവേറ്റത്. കോടതി പരിസരത്ത് മധുരപലഹാര വിതരണവും ഇതിനിടെ നടന്നു.












Click it and Unblock the Notifications