കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ കലാമിനെ അപമാനിച്ചു

  • By Nisha Bose
Google Oneindia Malayalam News

Abdul Kalam
ന്യൂയോര്‍ക്ക്: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്് അമേരിക്കയില്‍ അപമാനമേറ്റതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ അബ്ദുള്‍ കലാമിനെ അവിടെ ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. സെപ്തംബര്‍ 29നായിരുന്നു സംഭവം.

എയര്‍ ഇന്ത്യയുടെ വിമാനത്തിലിരിക്കുകയായിരുന്ന അബ്ദുള്‍ കലാമിനോട് വിമാനം പുറപ്പെടുന്നതിന് മുമ്പ് കോട്ടും ഷൂവും അഴിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യയും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയും സംഭവത്തെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കലാം ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയാണെന്ന് അറിയിച്ചിട്ടും ഷൂസും കോട്ടും അഴിയ്ക്കാന്‍ യുഎ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടന വസ്തുക്കളുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം കലാമിന് കോട്ടും ഷൂവും തിരിച്ചു നല്‍കി. ഇത് രണ്ടാം തവണയാണ് കലാമിന് ഇത്തരത്തില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ദില്ലി വിമാനത്താവളത്തില്‍ വച്ച് ഒരു യുഎസ് വിമാനത്തില്‍ കലാമിനെ സമാനമായ രീതിയില്‍ ദേഹ പരിശോധന നടത്തിയിരുന്നു

English summary
Former President APJ Abdul Kalam was subjected to frisking at JFK Airport in New York at the end of September this year. Dr Kalam, who was seated inside an Air India aircraft before departure, had to part with his coat and shoes, reports in media said.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X